Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kakkanad

ഐക്യമുള്ള സമുദായത്തിന് കാലത്തിന്‍റെ ദിശ മാറ്റാനാകും: മാർ തട്ടിൽ

കൊ​​​ച്ചി: വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഉ​​​റ​​​ച്ച​​​തും ഐ​​​ക്യ​​​ബോ​​​ധ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ​​​തു​​​മാ​​​യ സ​​​മു​​​ദാ​​​യ​​​ത്തി​​​ന് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ദി​​​ശ മാ​​​റ്റാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ. സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ​​​വ​​​ർ​​​ഷം 2026ന്‍റെ സ​​​ഭാ​​​ത​​​ല ഉ​​​ദ്ഘ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​ശ്വാ​​​സാ​​​നു​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം തൃ​​​പ്തി​​​യ​​​ട​​​യാ​​​തെ, വി​​​ശ്വാ​​​സ ബോ​​​ധ്യ​​​ങ്ങ​​​ളെ സ​​​മൂ​​​ഹ​​​ന​​​ന്മ​​​യ്ക്കാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​ക്കു​​​മ്പോ​​​ഴാ​​​ണ് സ​​​മു​​​ദാ​​​യം ച​​​രി​​​ത്ര​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന ശ​​​ക്തി​​​യാ​​​യി മാ​​​റു​​​ന്ന​​​ത്. രൂ​​​പ​​​ത​​​ക​​​ൾ, സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ൾ, കു​​​ടും​​​ബ​​​ങ്ങ​​​ൾ, യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ- സാ​​​മൂ​​​ഹി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​വ​​​യെ​​​ല്ലാം ഒ​​​രേ ല​​​ക്ഷ്യ​​​ത്തോ​​​ടെ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന ഐ​​​ക്യ​​​ബോ​​​ധ​​​മാ​​​ണ് ന​​​മ്മു​​​ടെ യ​​​ഥാ​​​ർ​​​ഥ ശ​​​ക്തി. അ​​​ത്ത​​​ര​​​മൊ​​​രു കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ ന​​​വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​മ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് ക്രൈ​​​സ്ത​​​വ സ​​​മു​​​ദാ​​​യ​​​ത്തി​​​ന് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ദി​​​ശ​​​യെ സു​​​വി​​​ശേ​​​ഷ​​​മൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​കാ​​​ശ​​​ത്തി​​​ൽ രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ടു​​​ത്താ​​​നാ​​​കു​​​ക​​​യെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ൻ ക​​​ൺ​​​വീ​​​ന​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, വി​​​വി​​​ധ മെ​​​ത്രാ​​​ന്മാ​​​ർ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജയിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ൽ, വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​പോ​​​ൾ പു​​​തു​​​വ, എ​​​സ്എ​​​ബി​​​എ​​​സ് സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ റോ​​​സി​​​ലി ജോ​​​സ് ഒ​​​ഴു​​​ക​​​യി​​​ൽ, സീ​​​റോ​​​മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബീ​​​ന ജോ​​​ഷി, എ​​​സ്എം​​​വൈ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. സാം ​​​സ​​​ണ്ണി, സ​​​ഭാ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​​സ്ത​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
34-ാം സി​​​ന​​​ഡി​​​ന്‍റെ ഒ​​​ന്നാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു പ്രാ​​​രം​​​ഭ​​​മാ​​​യി ന​​​ട​​​ന്ന ഉ​​​ദ്‌​​​ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up